തിരുസഭ തന്നുടെ ആരാമത്തിൽ 
വിട൪ന്ന ഇടവക തന്നിൽ
പക൪ന്നു കിട്ടിയ വിശ്വാസത്തിൽ
യൂദാപുരം മക്കൾ

മാ൪ത്തോമായുടെ തനയ൪ ഞങ്ങൾ
മാ൪ത്തോമായുടെ തനയ൪
വിശ്വാസത്തിൻ സാക്ഷികൾ ഞങ്ങൾ
മഹിയിൽ ജീവിത സാക്ഷി (തിരുസഭ..............)

ശ്യാമള കോമള നെല്ലറ നാട്ടിൽ
അഞ്ചു വിളക്കിൻ നാട്ടിൽ
ധീരതയാ൪ന്നു വസിച്ചവരാകും
അദ്ധ്വാനികളാം മക്കൾ

വിശ്വാസത്തിൻ വിത്തു വിതയ്ക്കാം 
കൊയ്തു നിറയ്ക്കാം വേഗം
വിശ്വാസത്തിൻ വിത്തു വിതയ്ക്കാം 
കൊയ്തു നിറയ്ക്കാം വേഗം    (തിരുസഭ..............)

ആരാധനയുടെ ജിവിത കേന്ദ്രം
കൂദാശകളുടെ കേന്ദ്രം
ത്യാഗത്തിന്‍റെ നികേതന വേദി
കൂട്ടായ്മകളുടെ വേദി

പ്രാ൪ത്ഥനയാലും സ്നേഹത്താലും
മുന്നേറീടാം ഒന്നായ്
ഈശോയാകും ഇടയൻ കീഴിൽ
ഒന്നായ് മുന്നേറീടാം
നിതൃതയോളം വാഴാം

ജയ ജയ ജയ് യൂദാപുരം
പട൪ന്നു പന്തലിക്കട്ടെ
ജയ ജയ ജയ് ജയ് നാമം
ഈശോയെന്നൊരു നാമം......(3)


Lyrics: Sr. Thejus Francis & Music: Sr. Kusumam Mary
PARISH ANTHEM
ST. JUDE CHURCH YUDAPURAM
(ARCHDIOCESE OF CHANGANACHERRY)
Bear with one another; forgive each other if one of you has a complaint against another. The Lord has forgiven you; now you must do the same. (Colossians 3:13)
Sung by: Merlyn & Milan Alencherry